2018, ജനുവരി 21, ഞായറാഴ്‌ച

                     വിലാപങ്ങളടങ്ങാത്ത കണ്ണൂർ

    പണ്ട് നാടുവാഴികൾക്ക് വേണ്ടി ചത്തും കൊന്നും വീരപരിവേഷമാർജ്ജിച്ച
വരുടെ നാട്! താൻ മരിച്ചുപോയാൽ കുടുംബത്തിന് കഴിയാൻ വേണ്ടത് അങ്കപ്പണമായി വാങ്ങിയാണ് ചേകവർ അങ്കം കുറിക്കുന്നത്. അങ്കത്തട്ടിൽ
മറ്റൊരു ചേകവന്റെ വെട്ടേറ്റു വീഴുമ്പോളും ചേകവന്റെ മനസ്സിന് ആശ്വാസ
മുണ്ട് : തന്റെ കുടുംബം പട്ടിണിയാവില്ലല്ലോ.

   ഇന്ന് കക്ഷിരാഷ്ട്രീയത്തിന്റെ പേരിൽ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യു
മ്പോൾ ആർക്കാണ് ആശ്വാസം? ആർക്കാണ് സന്തോഷം? കൊല്ലിക്കുന്ന നേതാക്ക
ന്മാർക്കു മാത്രം. പാർട്ടിക്കു വേണ്ടി മരിച്ചയാളുടെ പേരിൽ വിലാപയാത്രകളും
സ്മൃതിമന്ദിരങ്ങളും ഉയരുമ്പോൾ സംതൃപ്തരാകുന്നവരുണ്ടാകാം. എന്നാൽ
മരിച്ചവരുടെ കുടുംബം : അത് അനാഥത്വത്തിന്റേയും നിത്യദു:ഖത്തിന്റേയും
അന്ധകാരഗർത്തങ്ങളിൽ പതിക്കുന്നു. മക്കൾ നഷ്ടപ്പെട്ട അമ്മമാർ, വിധവകളാ
ക്കപ്പെട്ട ഭാര്യമാർ, അച്ഛൻ നഷ്ടപ്പെട്ട മക്കൾ, വെട്ടും കുത്തുമേറ്റ് അംഗവൈ
കല്യം വന്ന് ജീവച്ഛവങ്ങളായി നരകയാതനയനുഭവിക്കുന്ന യുവാക്കൾ....ഇതെ
ല്ലാം ഇന്ന് കണ്ണൂരിന്റെ കണ്ണീർക്കാഴ്ചകളാണ്.

   
   പരസ്പരമുള്ള ഈ ചോരക്കളികളിൽ ഇരകൾ എപ്പോഴും സാധാരണക്കാർ!
നേതാക്കന്മാർ എപ്പോഴും സുക്ഷിതവലയത്തിൽ. അവർ സമ്പന്നരുമാണ്. ഇനി
അങ്കക്കോഴികളാകാൻ നിന്നുകൊടുക്കണോയെന്ന് ഇവിടുത്തെ യുവജനങ്ങൾ
ആഴത്തിൽ ചിന്തിക്കണം. കൊന്നും കൊലവിളിച്ചുമല്ല നാം എതിരാളികളെ
തോൽ‌പ്പിക്കേണ്ടത്; മറിച്ച് സ്നേഹം കൊണ്ടാണ്. നമ്മൾക്കതിന് കഴിയും : ന
മ്മുടെ ചിന്തകളെ സ്വാർത്ഥമതികൾക്ക് പണയം വെക്കാതിരുന്നാൽ മാത്രം.എല്ലാ
അമ്മമാരുടേയും നിലവിളികൾക്ക് ഒരേസ്വരമാണെന്നറിയുക.“പക പക കൊ
ണ്ടടങ്ങലില്ല” എന്ന മഹാഭാരതവാക്യം എല്ലാറ്റിനും പരിഹാരമത്രെ.

                                                         ************************

2009, മേയ് 30, ശനിയാഴ്‌ച

കണ്ണവം കാടിന്റെ ദൃശ്യങ്ങള്‍

കണ്ണവംപുഴ: ഒരു വനാന്തര ദൃശ്യം
ഈ തലയെടുപ്പ് ഇനി എത്ര നാള്‍ ?








കണ്ണവം പുഴയുടെ ഉത്ഭവ സ്ഥാനം




ഹാ! എത്ര രമണീയമീ കാഴ്ചകള്‍ ?





വനം ഉദയലഹരിയില്‍







ഒരു പാവം വനജീവി















മണ്ണെടുത്തു കുന്നുമുടിക്കുന്ന നരകക്കാഴ്ച:പുരളിമലയില്‍നിന്ന്!
































എന്നെ ഉപദ്രവിക്കരുത്......



























ഈ നീര്‍ച്ചാലാണ് ഒഴുകിയൊഴുകി പുഴയാകുന്നത്!

























കാട്ടുചോലയില്‍ ഒരു നീരാട്ട്















കണ്ണവംപുഴ: മറ്റൊരു കാനനക്കാഴ്ച

















കണ്ണവം വനവാസികളുടെ സദാ സഹവാസി



















2009, മേയ് 19, ചൊവ്വാഴ്ച

രാമായണാനന്തരം

വാല്മീകി ചോദിച്ച ചോദ്യത്തിനുത്തരം 1

തെറ്റിയോ മാമുനേ? സംശയിക്കുന്നു ഞാൻ.

ത്രേതായുഗത്തിലെ പാപിയായ്ത്തീർന്നൊരെൻ

ജീവിതം സത്യസുന്ദരമാകുന്ന തെങ്ങനെ?

അന്യന്റെ കണ്ണീർ നനഞ്ഞു കുതിർന്നതാ-

ണെന്നുമീ ദൈത്യന്റെ ജീവിതപ്പുസ്തകം!

ദണ്ഡകവനരമ്യ ഭൂമിയിൽ വച്ചെന്റെ

കൈപ്പിഴകൾക്കു നാന്ദി കുറിച്ചു ഞാൻ!

വീരനെന്നെന്നെ വാഴ്ത്തിയ ജ്ഞാനികൾ

തല്ലിയുടച്ചതെൻ മാനുഷികത്വമോ?

എന്നിലെ യൗവ്വനം തിരതല്ലിയ നാൾകളിൽ

ത്രൈയംബകത്തിനെ വെന്നൊരാവേളയിൽ

നേടിയതന്നു,ഞാനമൂല്യ രത്നമാ-

ണെന്നറിയാത്ത താവാമെൻ പരാജയം!

ഞാനാര്യവംശത്തിന്റെ,യാജ്ഞാനുവർത്തിയായ്‌

മഹത്തരമീ ജന്മം ബലി കഴിച്ചോൻ,

അമ്മയെ നിർദ്ദയമരിഞ്ഞ ഭൃഗുരാമന്റെ2

പിൻ ഗാമിയയവൻ ശാപഗ്രസ്തൻ!

ഒരൊളിയമ്പിനാൽ സൗഹാർദ്ദമേറ്റവൻ,3

ഒരു പെണ്മ്ണിയുടെ,യരുമയാം

പ്രണയാംഗങ്ങളെ നിർദ്ദയമരിഞ്ഞവൻ4

തപം ചെയ്തിടുമൊരു യോഗിയെ മടി-5

യൽപമേശാതെ വെട്ടിയോൻ,രഘുവംശ-

തിലകമായുള്ളവൻ വീരനോ,ഭീരുവോ?

പരിജനസ്തുതിഗീതങ്ങളല്ല,ശൂലം കണക്കെ-

ത്തുളയ്ക്കുന്ന തേങ്ങലുകളായിരുന്നെന്റെ ഹൃത്തിലെന്നും!

താരയുടെ കണ്ണീർക്കടലിൽ ഞാൻ മുങ്ങുന്നു,

ശൂർപ്പണഖയുടെ പ്രണയരോഷത്തിലെൻ

ഏകഭാര്യാവ്രതനെന്ന മുഖമ്മൂടി കരിയുന്നൂ,

മണ്ഡോദരിയുടെ വിലാപമിന്നെന്റെ

പ്രഖ്യാതമാം സൂര്യസിംഹസനം കുലുക്കുന്നൂ,

ശംഭൂകപത്നിയുടെ മിഴികളിൽ നിന്നുമൊ-

രഗ്നേയാസ്ത്രമിത,യെന്റെ ഹൃത്തിനെ ഹനിക്കുന്നൂ,

വംശമഹിമയാം ചങ്ങലക്കെട്ടിലെൻ ജീവിത-

മാശിച്ചതൊക്കെയുംവെറും ജലരേഖകൾ!

ഹാ! ഇതെന്റെ രാജ്യമോ!ഹരിതാഭയാർന്ന

വനങ്ങളെങ്ങു,മധുപഞ്ചമം പാടുന്ന

കിളികളെങ്ങു? ജീവിതക്കൊടുംവേനലിൽ

കുളിരുപകരും കാനനച്ചോലയെങ്ങു്?

വേട്ടവൻ പെണ്ണിനെ കാട്ടിലയക്കുമ്പോൾ,

കൂട്ടിനായവൾക്കാശ്രമവാടമെങ്ങ്‌?

എന്തിനു പുതുതലമുറയെപ്പറയുന്നു,

ഇവരെന്റെ പാപങ്ങൾതൻ ശിഷ്ടരത്രെ!

ഇവരെന്റെ പിന്മുറക്കാ,രിവരിൽനി-

ന്നേറെ പ്രതീക്ഷിക്കുവതെന്റെ കുറ്റം.

വന്നു ഞാൻ കാണുവാനെൻ നാടിനെ,

പ്രിയതമയേക്കാൾ പ്രിയമൊരെൻ നാടിനെ

കാണുന്നതുണ്ടു, നെറ്റിയിൽ പൊട്ടുമാ-

യെന്റെ പേർ ചൊല്ലിയട്ടഹസിക്കും ജനങ്ങളെ!

സിഹാസനത്തിനു നേരെ കൊതിയുമായ്‌

ചെങ്കോട്ടറാലികൾ നയിക്കും പ്രഭുക്കളെ.

മർത്ത്യസംസ്കാരത്തിൻ മഹത്ത്വമോതിയോർ

മാറിയില്ലൊട്ടുമേയെന്നിൽ നിന്നും!

രാമനും സീതയും ബാലിയും മരിച്ചില്ല,

വിഭീഷണൻ, രാവണരാജനും മരിച്ചില്ല;

മരിച്ചതു തമസാനദിയു,മൊരേകാന്തയാശ്രമവു-

മവിടെത്തപം ചെയ്തിടും മഹർഷിയും സ്നേഹവും!





1."കോന്വ സ്മിൻ സാമ്പ്രതം ലോകേ

ഗുണവാൻ കശ്ച:വീര്യവാൻ

ധർമ്മജ്ഞശ്ച: കൃതജ്ഞശ്ച:

സത്യവാക്യോ ദൃഢവ്രത:“

(വാല്മീകീ രാമായണത്തിൽ വാല്മീകി നാരദമഹർഷിയോട്‌ ആരാണ്‌ ഈ ലോകത്തിൽ ഏറ്റവും മഹാനായ മനുഷ്യൻ എന്ന്‌ ചോദിച്ചതിനു ഉത്തരമായാണ്‌ രാമന്റെ കാര്യം പറയുന്നത്‌.)

2.പരശുരാമൻ പിതാവായ ജമദ്ഗ്നിയുടെ ആജ്ഞയനുസരിച്ചാണ്‌ മാതാവായ രേണുകയെ വധിക്കുന്നത്‌.

3.ബാലിവധം

4.സീതാന്വേഷണ സമയത്ത്‌ പ്രണയാഭ്യർത്ഥനയുമായെത്തിയ രാവണസഹോദരി ശൂർപ്പണഖയുടെ മൂക്കും മുലകളും ലക്ഷ്മണൻ ഛേദിച്ചതിന്‌ രാമന്റെ പ്രേരണയുണ്ടായിരുന്നു.

5.ശൂദ്രനായ ശംഭൂകൻ കൊടുംതപസ്സിൽ മുഴുകിയിരിക്കെ രാമൻ വധിച്ചത്‌ വസിഷ്‌0പ്രേരണയിലാണ്‌.




2009, മേയ് 10, ഞായറാഴ്‌ച

കെ. ഇ.എന്‍ .എന്ന വിധേയന്‍

തന്റെ വാദഗതികള്‍ അലങ്കാരഭംഗിയോടെ സമര്‍ഥിക്കാന്‍എന്നും മിടുക്ക്കാണിച്ചിട്ടുള്ളയാളാണ് കെ.ഇ.എന്‍. പക്ഷേ,
ഈ വാദഗതികൾപലതും പലതിനോടുമുളള, പലരോടുമുള്ള വിധേയത്വ മാണ് പ്രകാശിപ്പിച്ചത്. കാളയും കാളനും വളരെ (കു) പ്രസിദ്ധമാണല്ലോ ! ഇപ്പോള്‍ കാട്ടുചെടി പ്രയോഗം സ്വന്തം സ്വത്വം ഒന്നുകൂടി വെളിവാക്കാന്‍ സഹായിച്ചു എന്ന് വേണം പറയാന്‍ .കാട്ടുചെടിയുടെ ശക്തിയും മഹത്വവും ആര്‍ക്കാണറിയാത്തത് ? അതിനെചട്ടിയില്‍ വളര്‍ത്തുന്നത് ഒരേസമയം പാപവും അശാസ്ത്രീയവുമാണ്. ഇങ്ങനെ ചട്ടിയില്‍ വളരാന്‍ വിധിക്കപ്പെട്ട പാവം ചെടികളില്‍ ചിലത് ചട്ടിപൊട്ടിചു വേരിറക്കിയ കാര്യം ശ്രീമാന്‍ .കെ.ഇ.എന്‍. അറിയില്ലെന്ന് നടിക്കും.
കാരണം സി. പി.എമ്മിന്റെ വരണ്ട ഭു‌മിയില്‍ താഴോട്ട് വേരിരങ്ങാതെ മുകളില്‍ ശിഖരങ്ങളില്ലാതെ കഴിയാന്‍ വിധിക്കപ്പെട്ടവനാണ്‌ ഈ 'ബുദ്ധിജീവി'.